കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ തച്ചങ്കരികൊണ്ടുവന്ന നടപടികൾ വേണ്ടെന്നുവച്ച് യൂണിയനുകൾ; അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നു പറഞ്ഞു ജീവനക്കാരനെ ബസിൽ നിന്നും ഇറക്കിവിട്ടു

single-img
2 February 2019

മുന്‍ എംഡി ടോമിന്‍ ജെ.തച്ചങ്കരി കെഎസ്ആര്‍ടിസി ലാഭത്തിലാക്കന്‍ കൊണ്ടുവന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്‌കാരം വേണ്ടെന്നുവച്ച് യൂണിയനുകൾ. ഇതിൻ്റെ ഭാഗമായി ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലിക്കെത്തിയ ആളെ ഇറക്കിവിട്ടു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകേണ്ട കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ ജോലിക്കെത്തിയ ജിനോ എന്നായാളെയാണ് ഇറക്കി വിട്ടത്. ‘ഏതെങ്കിലും ഒരു ജോലി ചെയ്താല്‍ മതി. രണ്ടും കൂടി നടത്തേണ്ട’എന്നു പറഞ്ഞ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ഇന്‍സ്പക്ടര്‍മാരടക്കമാണ് തന്നെ ഇറക്കി വിട്ടതെന്നും ജിനോ പറഞ്ഞു. പകരം മറ്റൊരാളെ ബസില്‍ കയറ്റി വിടുകയും ചെയ്തു.

ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ ഇന്നലെ മുതല്‍ തന്നെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുണ്ടെന്നും ആരോപണമുണ്ട്. കെ.എസ്.ആര്‍.ടി.സി എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്. തച്ചങ്കരി കൊണ്ടു വന്ന ഈ പരിഷ്‌കാരം കെ.എസ്.ആര്‍.ടിസിക്ക് കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു.