രാഖി പൊട്ടിച്ച് കളയെടാ രാഖി പൊട്ടിച്ച് കളയ്: കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട യുവാവിൻ്റെയും വഴിപോക്കൻ്റെയും ആർഎസ്എസ് സ്നേഹം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

single-img
2 February 2019

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് പിടിയിലായ ആര്‍എസ്എസ് പ്രവർത്തകനോട് കൈയ്യില്‍ കെട്ടിയ രാഖി അഴിച്ചുമാറ്റാന്‍  മറ്റൊരു പ്രവർത്തകൻ നിര്‍ദ്ദേശിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. പാലക്കാട് വാളയാര്‍ കഴിഞ്ഞ ദിവസം ആറ് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് കടത്തുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ പിടിയിലായത്.

കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന ഇവരെ പൊലീസ് പിടികൂടിയതോടെ നാട്ടുകാര്‍ കൂടുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിടിയിലായ പ്രതികളിലൊരാളുടെ കൈയ്യില്‍ രാഖി ഓടികൂടിയവരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കാണുന്നത്. തുടര്‍ന്ന് രഹസ്യമായി രാഖി ഊരികളയാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതി കൈകൊണ്ട് രാഖി മറച്ചുപിടിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

വിഷ്ണു, അലോക്, ജിനോ പോള്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സേലത്ത് നിന്നാണ്  ഇവര്‍ കഞ്ചാവ് കടത്തിയത്. വാളയാറില്‍ വെച്ച് പൊലീസും എക്‌സൈസും ഇവരുടെ കാറിനെ കൈകാണിച്ചെങ്കിലും വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. മുമ്പും ഇവര്‍ കഞ്ചാവ് കടത്തിയതിന് കേസില്‍ അകപ്പെട്ടിടുണ്ടെന്ന് പൊലീസ് പറഞ്ഞു.