കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം: കോടിയേരി ബാലകൃഷ്ണൻ

single-img
2 February 2019

കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കലാണ്‌ ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സി പി എം ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ്‌ ദേശീയതലത്തിലുള്ളത്‌. അത്‌ കേരളത്തിലും പ്രതിഫലിക്കും. തെരഞ്ഞെടുപ്പിന്‌ മുന്നെ പുറത്തുവരുന്ന സർവേ റിപ്പോർടുകൾക്ക്‌ ഒരു പ്രസക്തിയുമില്ലെന്നും, എൽഡിഎഫ്‌ 18 സീറ്റുനേടിയ 2004 ലും സർവേ റിപ്പോർടുകൾ എൽഡിഎഫിന്‌ എതിരായിരുന്നെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

കൂടാതെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട്‌ പ്രചാരണ ജാഥകൾ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സംഘടിപ്പിയ്‌ക്കുമെന്നും, ഈ ജാഥ മാർച്ച്‌ രണ്ടിന്‌ തൃശൂരിൽ സമാപിക്കുന്നതോടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുമെന്നും കോടിയേരി ബാലകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.