ഒരു ദിവസം ഇറങ്ങിയ നാലു ചിത്രങ്ങളും അന്നുതന്നെ കണ്ടുതീർത്ത് ബിജിത് വിജയൻ; ഇങ്ങനെയും സിനിമ ഭ്രാന്തന്മാർ ഉണ്ടോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

single-img
2 February 2019

ഒരു ദിവസം ഇറങ്ങിയ നാലു സിനിമകൾ.  മിക്ക വ്യക്തികളും ചെയ്യുന്നത് ആദ്യദിവസം   തനിക്കിഷ്ടപ്പെട്ട ഒന്നു രണ്ടു ചിത്രങ്ങൾ കാണും.  ബാക്കിയുള്ളവ പിറകെ വരുന്ന ദിവസങ്ങളിൽ കാണാൻ ശ്രമിക്കും. തീരെ താത്പര്യമില്ലാത്ത സിനിമകൾ കാണാതെ വിടും.  അതാണ് സ്വാഭാവിക രീതി.

എന്നാൽ  ഇറങ്ങിയ നാല് ചിത്രങ്ങളും ഒരു ദിവസംതന്നെ  കണ്ടാലോ. സാധാരണക്കാർക്ക് ആലോചിക്കുമ്പോൾ തല പെരുക്കുന്ന ഈ സംഭവം കഴിഞ്ഞദിവസം യാഥാർത്ഥ്യമായി.  ഇന്നലെ വെള്ളിയാഴ്ച ദിവസം ഇറങ്ങിയ നാലു ചിത്രങ്ങൾ ഒരുദിവസം അവസാനിക്കുംമുമ്പ് കണ്ടു തീർത്തിരിക്കുകയാണ് ബിജിത് വിജയൻ എന്ന യുവാവ്.

ന്യൂൺ ഷോയായി മമ്മൂട്ടിയുടെ പേരൻപ്,  മാറ്റിനിക്ക് കുഞ്ചാക്കോബോബൻ്റെ അള്ള് രാമചന്ദ്രൻ, ഫസ്റ്റ് ഷോയ്ക്ക് ലോനപ്പൻ്റെ മാമോദിസ,   സെക്കൻഡ് ഷോയ്ക്ക് വന്താ രാജാവാതാൻ വരുവേൻ എന്നിവയാണ് ബിജിത് കഴിഞ്ഞദിവസം കണ്ടുതീർത്ത് ചിത്രങ്ങൾ.  ഫേസ്ബുക്കിലെ പ്രമുഖ മൂവി ഗ്രൂപ്പായ സിനിമ പാരഡൈസോയിൽ ഇതുസംബന്ധിച്ചുള്ള പോസ്റ്റ് വന്നതോടെ ബിജിത്തിൻ്റെ സിനിമ കാണൽ  സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.


https://www.facebook.com/groups/CINEMAPARADISOCLUB/permalink/2590968397644011/