അണ്ണാ ഹസാരെ അവശനിലയിൽ

single-img
2 February 2019

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയുടെ ആരോഗ്യ നില മോശമായി. കേന്ദ്രത്തില്‍ ലോക്പാലിന്റേയും, സംസ്ഥാനങ്ങളില്‍ ലോകായുക്തയുടേയും നിയമനം തേടിയും, രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുമാണ് നിരാഹാര സമരം.

നിരാഹാര സമരം മൂന്നാം ദിനം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. അണ്ണാഹസാരെയുടെ രക്തസമ്മര്‍ദ്ദവും, രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായി വെള്ളിയാഴ്ച അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. എന്നാല്‍ എണ്‍പതുകാരനായ ഹസാരെയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ മെഡിക്കല്‍ സംഘം തയ്യാറായിട്ടില്ല.