നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

single-img
1 February 2019

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതോടെ രണ്ടു ദിവസത്തിനകം അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കൂടുതല്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ.

നിലവില്‍ ഐസിയുവില്‍ കഴിഞ്ഞുവരുന്ന നടന്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതോടെ വ്യാഴാഴ്ച വെന്റിലേറ്ററില്‍നിന്നു മാറ്റുകയും ഉപകരണത്തിന്റെ സഹായത്തോടെയല്ലാതെ ശ്വസിക്കാന്‍ തുടങ്ങിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പുതിയ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലിക്കിടെ ബുധനാഴ്ച രാവിലെയാണ് ശ്വാസതടസം അനുഭവപ്പെട്ട് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ട്.