രാജസ്ഥാനിൽ തൊഴിലില്ലായ്മ വേതനം അറുനൂറിൽ നിന്നും 3500 രൂപയാക്കി ഉയർത്തി കോൺഗ്രസ് സർക്കാർ

single-img
1 February 2019

രാജസ്ഥാനിൽ തൊഴിലില്ലായ്മ വേതനം അഞ്ചിരട്ടിയാക്കി വർധിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. 3500, 3000 രൂപയാണ് പ്രതിമാസം വേതനമായി നൽകുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാർച്ച് ഒന്ന് മുതൽ വർധിപ്പിച്ച തൊഴിലില്ലായ്മ വേതനം നൽകിത്തുടങ്ങും.

3500 രൂപ തൊഴിലില്ലാത്ത യുവതികൾക്കും 3000 രൂപ യുവാക്കൾക്കും പ്രതിമാസം നൽകും. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. നിലവിൽ 600 രൂപയാണ്.

മുഖ്യമന്ത്രി കസേരയിൽ തൻ്റെ അവസാന അവസരമാണിതെന്നു പദ്ധതി പ്രഖ്യാപിക്കവേ അശോക് ​ഗെലോട്ട് വ്യക്തമാക്കുകയുണ്ടായി.