ഹൃദയം തൊട്ട് പേരന്‍പ്; പ്രേക്ഷക പ്രതികരണം

single-img
1 February 2019

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ് അവതരിപ്പിക്കുന്നത്.

കേരളത്തില്‍ 117 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മികവു കേട്ടറിഞ്ഞ് നിരവധി ആളുകളാണ് തിയറ്ററുകളിലേയ്ക്ക് എത്തുന്നത്. പലകേന്ദ്രങ്ങളിലും ഷോ ഹൗസ്ഫുള്‍ ആണ്.

ഇതൊരു ക്ലാസ്സ്‌ ഫിലിമിന് ലഭിക്കുന്ന സ്വീകരണമാണ്.. ✌Visuals from Alleppey Raiban. #Peranbu

Posted by Sarath Chandran on Thursday, January 31, 2019

മമ്മുക്കയ്ക്ക് മാത്രം സാധ്യമാകുന്ന ചിലതുണ്ട്…. നടൻ സ്വശരീരത്തിൽ നിന്നിറങ്ങി കഥാപാത്രം മാത്രമായി മാറുന്ന…

Posted by Salim Ahamed on Thursday, January 31, 2019

പേരൻപ് first half upadate…വിചാരിച്ചതിനെക്കാൾ Fast ആയിട്ടാണ് സിനിമ പോവുന്നത്.മമ്മൂക്ക ഒരു രക്ഷയുമില്ല..😘

Posted by Justin Joseph on Thursday, January 31, 2019
https://www.facebook.com/abhijithpalakkad/posts/2124123670960046

ദുബായില്‍ പത്തു വര്‍ഷത്തോളം ജോലി ചെയ്തു തിരിച്ചെത്തുന്ന അമുദന്‍ തന്റെ കുഞ്ഞിനെ വളര്‍ത്താന്‍ നടത്തുന്ന ജീവിത പ്രയാസങ്ങളുടെ കണ്ണു നനയിക്കുന്ന കാഴ്ചകളാണ് ഈ സിനിമ. തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു ഭാര്യ പോകുന്നതോടെ നാടും വീടുമുപേക്ഷിച്ചു കുഞ്ഞിനേയും ചിറകിനടിയില്‍ ഒളിപ്പിച്ചു അമുദന്‍ നടത്തുന്ന ജീവിതയാത്രക്കിടയില്‍ അവരുടെ ജീവിതത്തിലേക്കു കടന്നു വരുന്ന രണ്ടുപേരെ ചുറ്റിപ്പറ്റിയാണ് കഥ.

അമുദനായി മമ്മൂക്കയുടെ അസാമാന്യ പ്രകടനത്തിനാണ് ഒന്നാം പകുതി സാക്ഷിയായത്. പ്രകൃതിയുമായി ബന്ധപ്പെടുത്തി ഓരോ അദ്ധ്യായങ്ങളും അമുദന് ഓരോ തിരിച്ചറിവുകളായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനും അമുദനോടൊപ്പം സഞ്ചരിച്ചു. മകളുടെ ശാരീരിക വളര്‍ച്ചയുടെ ഘട്ടങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്ത അമുദന്‍ അവളുടെ വൈകാരിക വളര്‍ച്ചയുടെ തിരിച്ചറിവ് കാരണമുണ്ടാകുന്ന അങ്കലാപ്പുകള്‍ രണ്ടാം പകുതിയില്‍ നിറഞ്ഞു നിന്നു. പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന കാഴ്ചപ്പാടിനൊപ്പം അന്‍പും പേരന്‍പും തമ്മിലുള്ള വ്യത്യാസമറിയുന്നതോടെ കഥയ്ക്ക് ശുഭാന്ത്യം.

ഏറെ കാലത്തിനു ശേഷമാണു മമ്മൂക്കയുടെ ഇതുപോലൊരു അഭിനയപ്രകടനത്തിനു നാം വീണ്ടും സാക്ഷിയാകുന്നത്. ഭാവനാഭിനയത്തിന്റെ ചക്രവര്‍ത്തിയാണ് താനെന്നു അദ്ദേഹം വീണ്ടും തെളിയിച്ചു. അമുദന്റെ മുഴുനീള വേഷം ഒരു നിമിഷം പോലും അടരാത്ത വൈകാരികതയോടെ അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

‘തങ്ക മീങ്കള്‍’ എന്ന ആദ്യ ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സാധന ലക്ഷ്മി വെങ്കടേഷ് ഒരിക്കല്‍ കൂടി തന്റെ അഭിനയപാടവം കാണിച്ചു. ആദ്യ പകുതി മമ്മൂക്കയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ സാധന രണ്ടാം പകുതിയില്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തേക്കാള്‍ മികച്ചു നിന്നു. ഒന്നാം പകുതിയില്‍ അഞ്ജലി നായികയായെത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ നായികയാവുന്ന ആദ്യ ‘ട്രാന്‍സ് വുമണ്‍’ എന്ന ഖ്യാതിയോടെ അഞ്ജലി അമീര്‍ മികച്ച പ്രകടനം നടത്തി. അതിഥി വേഷത്തില്‍ സമുദ്രക്കനിയും ചിത്രത്തിലുണ്ട്.

യുവാന്‍ ശങ്കര്‍രാജ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ മാറ്റു കൂട്ടി. വളരെ സൂക്ഷ്മതയോടെ ഒരുക്കിയ പശ്ചാത്തല സംഗീതം നീണ്ടുപോയ രംഗങ്ങളുടെ വിരസത ഒഴിവാക്കി. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ദൃശ്യങ്ങള്‍ ലോകോത്തര നിലവാരത്തിലുള്ളതായി.