പന്തളം കൊട്ടാരം- തന്ത്രി കുടുംബ അവകാശവാദങ്ങൾക്കെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ; മകരവിളക്ക് ആൾക്കാർ കൊളുത്തുന്നതാണെന്നും ആ അവകാശം മലഅരയർക്ക് തിരിച്ചു നൽകണമെന്നും ആവശ്യം

single-img
1 February 2019

മകരവിളക്ക് സ്വയം തെളിയുന്നതല്ല മനുഷ്യർ കത്തിക്കുന്നതാണെന്നു അംഗീകരിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. അതിനൊപ്പം അത് തെളിയിച്ചുകൊണ്ടിരുന്നത് മലഅരയർരാണെന്നും ആ അവകാശം അവർക്കു തിരിച്ചു നൽകണമശന്നും നിയമസഭയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമലയിൽ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയർക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിച്ച് നൽകണം. മകരവിളക്ക് ചില ആൾക്കാർ കൊളുത്തുന്നു എന്നത് വസ്തുതയാണെന്നും രാജഗോപാൽ പറഞ്ഞു.

വരും നാളുകളിൽ മകരവിളക്ക് തെളിയിക്കുന്നതിനുള്ള ചടങ്ങിൽ മലയരയ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആവശ്യപ്പെട്ടു. പുരാതന കാലത്ത് ഇത് മലയരയർ ആണ് ചെയ്തതെന്ന് വ്യക്തമായ തെളിവുകളുണ്ടെന്നും കടകംപള്ളി പറഞ്ഞു.