14 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ റാഫേല്‍ നദാലും കാമുകിയും വിവാഹിതരാകുന്നു

single-img
1 February 2019

ടെന്നീസ് താരം റാഫേല്‍ നദാലും കാമുകി മരിയ ഫ്രാന്‍സിസ്‌ക പെറെലോയും വിവാഹിതരാകുന്നു. ടെന്നീസില്‍ മത്സരങ്ങള്‍ അധികമില്ലാത്ത ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തിലാകും വിവാഹം. നദാലും പെരെലോയും കഴിഞ്ഞ 14 വര്‍ഷമായി പ്രണയത്തിലാണ്.

ബിസിനസ് ബിരുദമുള്ള പെരെലോ മാനാകോറിലെ റാഫാല്‍ നദാല്‍ അക്കാദമിയില്‍ ആണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റോമില്‍ വെച്ച് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഈ ചടങ്ങിനുണ്ടായിരുന്നത്.