വരന്റെ അച്ഛന്‍ വിവാഹ പന്തലിലെത്തിയത് മദ്യപിച്ച്; വധു വിവാഹത്തില്‍ നിന്നും പിന്മാറി

single-img
1 February 2019

ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം. അവിനാഷ് എന്ന യുവാവുമൊത്തുള്ള വിവാഹത്തില്‍ നിന്നും വിജയ് കുമാര്‍ ശ്രീവാസ്തവയുടെ മകള്‍ കുശ്ബുവാണ് പിന്മാറിയത്. അവിനാഷിന്റെ അച്ഛന്‍ വിവാഹ പന്തലില്‍ മദ്യപിച്ച് എത്തിയതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിലാണ് കുശ്ബു വിവാഹത്തില്‍ നിന്നും പിന്മാറിയത്.

വിവാഹ ഒരുക്കങ്ങള്‍ ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് ആരോപിച്ച് ഇയാള്‍ വധുവിന്റെ കുടുംബത്തോട് തര്‍ക്കിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ കുശ്ബു വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി എല്ലാവരുടെയും മുന്നില്‍ വെച്ച് അറിയിക്കുകയായിരുന്നു.

പിന്നീട് സംഭവം ഗ്രാമ കമ്മിറ്റിയില്‍ എത്തുകയും ചെയ്തു. ഇവിടെ വെച്ച് വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവായ മുഴുവന്‍ തുകയും വരന്റെ കുടുംബം നല്‍കണമെന്ന് കുശ്ബുവിന്റെ വീട്ടുകാര്‍ അറിയിച്ചു. അവരുടെ ആവശ്യം അവിനാഷിന്റെ വീട്ടുകാര്‍ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.