തെക്കടത്തമ്മ പുരസ്കാരത്തിനു പിറകേ വലിയവീട് പൗരസമിതി പുരസ്കാരവും സ്വന്തമാക്കി ജനം ടി വി

single-img
1 February 2019

ശബരിമല ആചാര സംരക്ഷണത്തിന് ഭക്തർക്കൊപ്പം നിന്ന ജനം ടിവിയെ തിരുവനന്തപുരം വലിയവീട് പൗരസമിതി പുരസ്കാരം നൽകി ആദരിച്ചു.  ജനം ടി വി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. വലിയ വീട് ദേവീ ക്ഷേത്രം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം.

പ്രഥമ തെക്കടത്തമ്മ പുരസ്കാരം ജനം ടിവിക്കും റിപ്പോർട്ടർ സി ജി ഉമേഷിനും ലഭിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.  കൊല്ലം തെക്കടം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ, മാതാ അമൃതാന്ദമയി മഠം സന്യാസി സ്വാമി വേദാമൃത ചൈതന്യയിൽ നിന്ന് ജനം ടിവി പത്തനംതിട്ട ബ്യൂറോ ചീഫ്  സി ജി ഉമേഷ് പുരസ്ക്കാരം ഏറ്റു വാങ്ങിയിരുന്നു.

അതിനു പിന്നാലെയാണ് വലിയവീട് പൗരസമിതി പുരസ്കാരം ജനം ടിവിയെ തേടിയെത്തിയത്.  പാർശ്വവൽകൃത സമൂഹത്തിന്‍റെ ശബ്ദമായി ജനം ടിവി മാറിയെന്ന് പുരസ്കാര വേളയിൽ വേദാമൃത ചൈതന്യ പറഞ്ഞിരുന്നു.