‘ഒരു കുട്ടിയുടെ ആവേശത്തോടെ വാപ്പച്ചി ചെയ്ത ചിത്രം’; പേരന്‍പിനെ കുറിച്ച് ദുല്‍ഖര്‍

single-img
1 February 2019

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ 117 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മികവു കേട്ടറിഞ്ഞ് നിരവധി ആളുകളാണ് തിയറ്ററുകളിലേയ്ക്ക് എത്തുന്നത്. പലകേന്ദ്രങ്ങളിലും ഷോ ഹൗസ്ഫുള്‍ ആണ്.

ഇപ്പോളിതാ പേരന്‍പിനെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ ആവേശത്തോടെയാണ് ചിത്രത്തെ മമ്മൂട്ടി സമീപിച്ചിരിക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഒരു കുട്ടിയുടെ ആവേശത്തോടെ അദ്ദേഹം ചെയ്ത ചിത്രമാണിത്. സിനിമയെന്ന കലയോടുള്ള അദ്ദേഹത്തിന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും അഭിനിവേശത്തെയും അഭിനന്ദിക്കേണ്ടതാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദുല്‍ഖര്‍ പറഞ്ഞു.