ചെന്നിത്തലയും ഉമ്മൻചാണ്ടിയും രാഹുലിനൊപ്പം നിന്നെടുത്ത ഫോട്ടോ ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിൽ വന്നപ്പോൾ ഉമ്മൻചാണ്ടി പുറത്ത്; ചെന്നിത്തലയുടെ നടപടിക്കെതിരെ പ്രതിഷേധം

single-img
1 February 2019

സംസ്ഥാനത്തെ പ്രാധാന്യമേറിയ രണ്ടു കോൺഗ്രസ് നേതാക്കളാണ്  സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. രണ്ടുപേരും പ്രവർത്തിക്കുന്നത് ഒരേ പാർട്ടിക്കു വേണ്ടിയാണെങ്കിലും ഇവർ തമ്മിൽ എന്തെങ്കിലും  പ്രശ്നങ്ങളുണ്ടോ? സാധാരണ കോൺഗ്രസ് പ്രവർത്തകരുടെയും മറ്റു രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും മനസ്സിൽ ഉയരുന്ന ചോദ്യം ഇപ്പോൾ ഇതാണ്.

ഈ ചോദ്യമുയരുന്നതിൻ്റെ പ്രധാനകാരണം,  കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ്.  രാഹുൽ ഗാന്ധിയുടെ കേരള സന്ദർശന സമയത്ത് ഈ നേതാക്കളുമൊത്ത് ഇരു കൈകളുമില്ലാത്ത അസീമിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് വിവാദമായിരിക്കുന്നത്.

ഫോട്ടോ എടുത്ത സമയത്ത് രാഹുൽ  ഗാന്ധിക്കും അസീമിനും ഒപ്പം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉണ്ടെങ്കിലും പ്രസ്തുത ഫോട്ടോ ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിൽ വന്നപ്പോൾ  അതിൽനിന്നും ഉമ്മൻചാണ്ടി ഔട്ടാവുകയായിരുന്നു. അനുകൂലികളായ കോൺഗ്രസ് പ്രവർത്തകരെ ഈ സംഭവം കുറച്ചൊന്നുമല്ല പ്രകോപിതരാക്കിയത്.

തെറ്റ് ചൂണ്ടിക്കാണിച്ചും ഈ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിൽ  കമൻ്റുകളുമായി എത്തിയത്. ഫോട്ടോ ഫേസ്ബുക്കിൽ നിന്ന് ചെന്നിത്തല പിൻവലിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോടൊപ്പം നിൽക്കുന്ന മറ്റു ഫോട്ടോകൾ അതിനുപിന്നാലെയിട്ട്  പ്രശ്നം പരിഹരിക്കാനാണ് ചെന്നിത്തല ശ്രമിച്ചത്.

പഠനം തുടരാൻ ആഗ്രഹവുമായി എത്തിയ അസിമിനെ രാഹുൽഗാന്ധി നിരാശനാക്കിയില്ല #RGInKochi#RGInKerala

Posted by Ramesh Chennithala on Tuesday, January 29, 2019