കേന്ദ്രബജറ്റ് ചോര്‍ന്നു ?; മോദിസര്‍ക്കാരിന് അടുത്ത പ്രഹരം

single-img
1 February 2019

കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11നു ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ബജറ്റ് ജനപ്രിയമാകാനാണു സാധ്യത. സമഗ്ര കാര്‍ഷിക പാക്കേജും വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ബജറ്റ് ചോര്‍ന്നെന്നും മുഖ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബജറ്റിന്റെ പകര്‍പ്പ് മനീഷ് തിവാരി പുറത്തു വിട്ടു. ബജറ്റിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ട്വീറ്റിലാണ് തിവാരി ആരോപണം ഉന്നയിച്ചത്.

നിര്‍ണായകമായ ഇടക്കാല ബജറ്റ് അവതരണത്തിനു തൊട്ടുമുന്‍പ് ഞെട്ടിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത് മോദി സര്‍ക്കാരിന് ക്ഷീണമായി.