അമേരിക്കയിലെ ഹി​ന്ദു ക്ഷേത്രത്തിനു നേരെ മത വിദ്വേഷ ആക്രമണം

single-img
1 February 2019

അമേരിക്കയിൽ ഹി​ന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. കെ​ന്‍റ​ക്കി ലൂ​യി​സ്വി​ല്ലെ​യി​ലെ സ്വാ​മി നാ​രാ​യ​ണ​ക്ഷേ​ത്ര​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ വി​ഗ്ര​ഹ​ത്തി​നു മേ​ൽ അ​ക്ര​മി​ക​ൾ ക​റു​ത്ത ചാ​യം ഒ​ഴി​ക്കു​ക​യും ഉ​ൾ​വ​ശം മ​ലി​ന​മാ​ക്കു​ക​യും  ചെയ്തു. ക്ഷേത്രത്തിൻ്റെ ജ​നാ​ല​ച്ചി​ല്ലു​ക​ൾ പൊ​ട്ടി​ക്കു​ക​യും ചെ​യ്തിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം ക​സേ​ര​യി​ൽ ക​ത്തി കു​ത്തി നി​ർ​ത്തി​യാ​ണ് അ​ക്ര​മി​ക​ൾ സ്ഥ​ലം​വി​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  മത വി​ദ്വേ​ഷ ആ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്നു കെ​ന്‍റ​ക്കി പോ​ലീ​സ് അ​റി​യി​ച്ചു. 2015 ഏ​പ്രി​ലി​ൽ നോ​ർ​ത്ത് ടെ​ക്സ​സി​ലെ ഹി​ന്ദു ക്ഷേ​ത്രം ഇ​തേ രീ​തി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു.