ബെംഗളൂരുവില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു

single-img
1 February 2019

ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധവിമാനം ബംഗളൂരുവില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. വ്യോമസേനയുടെ യുദ്ധ പരിശീലന വിമാനമായ മിറാഗ് 2000 ആണ് തകര്‍ന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെയാണ് ദുരന്തമുണ്ടായത്. രണ്ട് പൈലറ്റുമാര്‍ വിമാനത്തിലുണ്ടായിരുന്നെങ്കിലും ഒരാള്‍ രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ മരിക്കുകയും ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമല്ല.