അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

single-img
31 January 2019

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ഫ്‌ലോറിഡ ടോണി ഓറോത്തിന്റേയും മിനിയുടേയും മകനായ ജോണ്‍ പോള്‍ ഓറോത്ത് (19) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10.45 ന് താമ്പാ വുഡ്‌ബെറി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വെടിയേറ്റ നിലയില്‍ ജോണ്‍ പോളിനെ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി ജോണിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പോള്‍ ഡീന്‍ മാക്കോര്‍ട്ടിനെ അറസ്റ്റു ചെയ്തതായി ഹില്‍സ് ബറൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.