‘5 വര്‍ഷം വില കൂടില്ല’; ബജറ്റിനു പിന്നാലെ പിണറായി സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയ

single-img
31 January 2019

നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതിനുപിന്നാലെ പിണറായി സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയ. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സാധങ്ങള്‍ക്ക് വില കൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് ഇപ്പോള്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് നിരാശാജനകമെന്നും പഴയ ബജറ്റ് പുതിയ പദ്ധതികളായി പേര് മാറ്റി അവതരിപ്പിച്ചുവെന്നും നിരവധിപേര്‍ ചൂണ്ടിക്കാട്ടി.

ജിഎസ്ടി നികുതി നിരക്ക് 12%,18%, 28% എന്നീ പട്ടികയില്‍വരുന്ന ചരക്കുകളുടെയും അവയുടെ സേവനങ്ങളുടേയും വിതരണ വിലയില്‍ 1% പ്രളയസെസ് ചുമത്തിയതോടെ ചുരുക്കം ചില അവശ്യ വസ്തുക്കള്‍ ഒഴികെ എല്ലാ വസ്തുക്കള്‍ക്കും വില കൂടും. രണ്ടുവര്‍ഷത്തേക്കാണു സെസ്. 600 കോടിരൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. പരമാവധി 2000 കോടിരൂപയേ പിരിക്കാനാകൂ.

ഉല്‍പ്പന്നങ്ങള്‍ (ജിഎസ്ടി നികുതി 12%)

തുണി, മരുന്ന്, ചെരുപ്പ്, പേന, ഫോണ്‍, പെന്‍സില്‍, ഫൗണ്ടന്‍ പേന, സാനിറ്ററി നാപ്കിന്‍, ടൂത്ത് പൗഡര്‍, എക്‌സ്‌റേ പ്ലേറ്റുകള്‍, പാല്‍കുപ്പി, പ്ലാസ്റ്റിക് കിടക്ക, പാല്‍കുപ്പിയിലെ നിപ്പിള്‍, സര്‍ജിക്കല്‍ ഗ്ലൗസ്, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, വുഡ് ഫ്‌ലോര്‍, പാക്കിങ് കവറുകള്‍, ജോമട്രി ബോക്‌സ്, തയ്യല്‍സൂചി, സ്പൂണുകള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന മേശകള്‍, സെക്കിള്‍ പമ്പ്, ഹാന്‍ഡ് പമ്പ്, വാക്കിടോക്കി, എല്‍ഇഡി ലാമ്പ്, ഇലക്ട്രിക്ക് വാഹനം (ടു,ത്രീ വീല്‍), ട്രാക്ടര്‍(1800 സിസിക്ക് മുകളില്‍), സൈക്കിള്‍, റിക്ഷ, ഗ്ലൂക്കോമീറ്റര്‍, കോണ്ടാക്ട് ലെന്‍സ്, മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, ചെസ് കാരം ബോര്‍ഡ്, ലോട്ടറി.

ഉല്‍പ്പന്നങ്ങള്‍ (ജിഎസ്ടി നികുതി 18%)

എല്‍പിജി സ്റ്റൗവ്, ഈതൈല്‍ ആല്‍ക്കഹോള്‍, വിനാഗര്‍, അച്ചടി മഷി, കാജല്‍ പെന്‍സില്‍, ഹെയര്‍ ഓയില്‍, സോപ്പ്, പശ, വ്യവസായ ആവശ്യത്തിനുള്ള ആസിഡുകള്‍, പ്ലാസ്റ്റിക് പൈപ്പ് ട്യൂബ്, ടേബിള്‍വെയര്‍, കിച്ചന്‍ വെയര്‍, പ്ലാസ്റ്റിക് ഹാന്‍ഡ് ബാഗ് ഷോപ്പിങ് ബാഗ്, വാനിറ്റിബാഗ്, കാര്‍ബണ്‍ പേപ്പര്‍, എന്‍വലെപ്, ലെറ്റര്‍ കാര്‍ഡ്, ടോയ്‌ലറ്റ് പേപ്പര്‍, തൊപ്പി, ഹെഡ്ബാന്‍ഡ്, ഗ്ലാസ്, അലുമിനിയം ഉല്‍പ്പന്നങ്ങള്‍, എന്‍ജിനുകള്‍, സ്റ്റാപ്ലെര്‍, സിസിടിവി, സെറ്റ് അപ് ബോക്‌സ്, കംപ്യൂട്ടര്‍ മോണിറ്റര്‍, ക്ലോക്ക്, ആശുപത്രി ഉപകരണങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, കയറിലെ ചവിട്ടുമെത്ത, കോട്ടണ്‍ തലയിണ. (പട്ടിക പൂര്‍ണമല്ല)

ഉല്‍പ്പന്നങ്ങള്‍ (ജിഎസ്ടി നികുതി 28%)

എയര്‍ കണ്ടിഷണര്‍, വാട്ടര്‍ ഹീറ്റര്‍, വാക്വം ക്ലീനര്‍, ച്യൂയിങ് ഗം, ചോക്ക്‌ളേറ്റ്, പാന്‍ മസാല, നോണ്‍ ആല്‍ക്കഹോളിക് ബവ്‌റിജസ്, സിഗററ്റ്, മാര്‍ബിള്‍, സിമന്റ്, പെയിന്റ്, വാര്‍ണിഷ്, പെര്‍ഫ്യൂം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഷാംപൂ, ടയര്‍, വാതില്‍ ജനല്‍ പാളികള്‍, ബ്ലയിഡ്. (പട്ടിക പൂര്‍ണമല്ല)