എൽഡിഎഫ് തകർന്നടിയും; ബിജെപി മുന്നണി അക്കൗണ്ട് തുറക്കും: കേരളത്തെ സംബന്ധിച്ച് ടൈംസ് നൗവിൻ്റെ പ്രവചനം ഇങ്ങനെ

single-img
31 January 2019

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽഎൻഡിഎ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും  ഭരണ മുന്നണിയായ എൽഡിഎഫ് തകർന്നടിയുമെന്നും ടൈംസ് നൗവിൻ്റെ പ്രവചനം. സംസ്ഥാനത്തെ ഇരുപത് സീറ്റുകളില്‍ 16 എണ്ണത്തിൽ യുഡിഎഫും മൂന്നിടത്ത് എൽഡിഎഫും വിജയിക്കുമെന്നും സർവേ പറയുന്നു. വിഎംആറുമായി ചേർന്ന് നടത്തിയ സർവേ ഫലത്തിലാണ് ഈ പ്രവചനം.

ജനുവരി ആദ്യം നടത്തിയ സർവേയുടെ വിവരങ്ങളാണ് ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്ത് വിട്ടത്. നേരത്തെ പുറത്ത് വന്ന ഇന്ത്യാ ടുഡേ, റിപ്പബ്ലിക് ടിവി, എബിപി സർവേകളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു.  എന്നാൽ എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്നായിരുന്നു ഇവയുടെ പ്രവചനം.

പശ്ചിമ ബം​ഗാളിൽ തൃണമൂലും (42), തമിഴ്നാട്ടിൽ ഡിഎംകെ- കോൺ​ഗ്രസ് സഖ്യവും(35),ആന്ധ്രയിൽ വൈഎസ്ആർ(25) ഉം വീതം സീറ്റ് നേടുമെന്നും സർവേ പറയുന്നു.