2019-20 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

single-img
31 January 2019

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ നാലാമത്തെയും, തോമസ് ഐസക്കിന്റെ പത്താമത്തെയും ബജറ്റാണിത്. കേരളത്തിന് പുനര്‍ നിര്‍മ്മാണത്തിന്റെ ഘട്ടമാണിതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

പ്രളയക്കെടുതി നേരിട്ട പഞ്ചായത്തുകള്‍ക്ക് 250 കോടി അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രളയം ഈ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ്. മെച്ചപ്പെട്ട പുനര്‍നിര്‍മ്മാണം സര്‍ക്കാരിന്റെ ലക്ഷ്യം. 2020 ഓടെ പ്രളയക്കെടുതി നേടിട്ട പ്രദേശങ്ങള്‍ കേരളം തിരിച്ചുപിടിക്കും. പ്രളയക്കെടുതി നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാടിനെയും ധനമന്ത്രി വിമര്‍ശിച്ചു.