നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

single-img
31 January 2019

ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇതേത്തുടര്‍ന്ന് ഇന്നലെ നല്‍കിയിരുന്ന വെന്റിലേറ്റര്‍ സഹായം നീക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും. ആശുപത്രിയിലുള്ള ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചുവെന്നാണ് വിവരം.

ഇന്നലെ രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ശ്വാസകോശത്തില്‍ ഫഌയിഡ് നിറഞ്ഞതും നീര്‍ക്കെട്ട് ഉണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി. സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.