മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി പ്രിയ വാര്യര്‍: ‘ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങി’

single-img
31 January 2019

നടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടി പ്രിയ വാര്യര്‍. നടന്നത് സത്യം തന്നെയാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മോഹന്‍ലാലിനെ പോലെ ഒരു ഇതിഹാസത്തെ കാണാനും അല്പം സമയം കൂടെ ചെലവിടാനും സാധിച്ച താന്‍ ഭാഗ്യവതിയാണെന്നും പ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  

‘ഇത് സത്യം തന്നെയാണോ…ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്…ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്..
ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി  അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ് . പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍ …നമ്മുടെ സ്വന്തം ലാലേട്ടന്‍!’.