പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതികളുമായി തോമസ് ഐസക്കിന്റെ പത്താമത് ബജറ്റ്

single-img
31 January 2019

സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍. പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. വിദേശത്തുനിന്നു തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു. പുതുതായി ആരംഭിക്കുന്ന കേരള ബാങ്കില്‍ പ്രവാസികള്‍ക്കു നിക്ഷേപം നടത്താന്‍ അവസരം നല്‍കും. പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.