പേരന്‍പ് അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

single-img
31 January 2019

സിനിമാപ്രേമികള്‍ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പ്’ നാളെ തീയേറ്ററുകളിലെത്തും. ലോകമെമ്പാടും ഫെബ്രുവരി ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഇതിന് മുന്നോടിയായി ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന്റെ പ്രീറിലീസ് ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരത്ത് കൃപ, ഏരീസ്, കാര്‍ണിവല്‍ (മാള്‍ ഓഫ് ട്രാവന്‍കൂര്‍) എന്നീ തീയേറ്ററുകളില്‍ ബുക്കിംഗ് ഓപണ്‍ ആയിട്ടുണ്ട്.

കഴിഞ്ഞ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയിലായിരുന്നു. തീയേട്രിക്കല്‍ റിലീസിന് മുന്നോടിയായി കേരളത്തില്‍ കൊച്ചിയിലും തമിഴ്‌നാട്ടില്‍ ചെന്നൈയിലും ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനവും നിര്‍മ്മാതാക്കള്‍ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടിയും റാമും അടക്കമുള്ളവര്‍ കൊച്ചി, ചെന്നൈ പ്രിവ്യൂകളില്‍ പങ്കെടുത്തു. രണ്ടിടത്തും ചലച്ചിത്രലോകത്തിന്റെയും പ്രേക്ഷകരുടെയും വലിയ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്.