ഇതാ സോഷ്യൽ മീഡിയ തിരഞ്ഞ ആ ടീച്ചർ; ഉച്ചഭക്ഷണം കഴിക്കാൻ മടി കാട്ടുന്ന ഒന്നാം ക്ലാസുകാരന് അമ്മയെപ്പോലെ ചോറ് വാരി നൽകുന്ന ലിജി ടീച്ചർ

single-img
31 January 2019

ഉച്ച ഭക്ഷണം കഴിക്കാൻ മടി കാണിച്ച  വിദ്യാർത്ഥിക്ക് സ്നേഹത്തോടെ ഭക്ഷണംവാരി നൽകി ഊട്ടുന്ന അധ്യാപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  ഈ അധ്യാപിക ആരാണെന്ന് തിരക്കി നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ ഈ അധ്യാപിക  പകർന്നുനൽകിയ സ്നേഹത്തിന് അത്രത്തോളം ഊഷ്മളതയുണ്ടായിരുന്നു.

ഇപ്പോഴിതാ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ അദ്ധ്യാപികയായ ചെറുവള്ളിമുക്ക്, ശ്രീമാധവത്തിൽ ലിജിയാണ് ആ അധ്യാപിക.  ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കനിവിന് ഭക്ഷണം വാരിനൽകുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വെെറലായത്. ഉച്ചയൂണ് കഴിക്കുവാൻ മടികാണിച്ച ഒന്നാം ക്ളാസുകാരന് അമ്മയുടെ സ്നേഹം പകർന്നു നൽകിയ ദൃശ്യങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

സരസ്വതി വിദ്യാനികേതൻ സ്കൂളിലെ സംസ്കൃതം അധ്യാപികയാണ് ലിജി. സഹപ്രവർത്തകർ തന്നെയാണ് പ്രസ്തുത ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതും സോഷ്യൽമിഡിയയിൽ ഇട്ടതും. ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധ്യാപിക ആരാണെന്നു തിരക്കി നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തത്തിയത്.