ഗാന്ധിജിയെ അപമാനിച്ച ഹിന്ദു മഹാസഭയുടെ വെബ്സെെറ്റ് കേരള സെെബർ വാരിയേഴ്സ് തകർത്തു

single-img
31 January 2019

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ചിത്രത്തിൽ വെടിയ്ക്കുന്നതായി ചിത്രീകരിച്ച് അപമാനിച്ച ഹിന്ദു മഹാസഭയുടെ വെബ്സെെറ്റ് കേരള സെെബർ വാരിയേഴ്സ് തകർത്തു. ഹിന്ദു മഹാ സഭ മുർദ്ധാബാദ് എന്ന മുദ്രാവക്ക്യം രേഖപ്പെടുത്തിയിരിക്കുന്നതാണ് വെബ്സെെറ്റിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിലാണ് ഹിന്ദുമഹാസഭാ നേതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചത്.  ഹിന്ദുമഹാസഭയുടെ നാഷണൽ സെക്രട്ടറി പൂജ ശകുന്‍ പാണ്ടേയാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നേരെ വെടിയുതിര്‍ത്തത്. വെടിവെച്ചശേഷം മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിന്നും രക്തം ഒഴുകി വരുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ഗാന്ധി ചിത്രത്തിനു നേരെ വെടിവെച്ചശേഷം ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി വെടിവെച്ചുകൊന്ന സംഘപരിവാർ നേതാവായിരുന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പുഷ്പഹാരം അർപ്പിക്കുകയും, അണികൾക്ക് മധുരം നല്‍കുകയും ചെയ്തു.

ഇതാദ്യമായല്ല ഹിന്ദുമഹാസഭ ഗാന്ധിയെ അപമാനിക്കുന്നത്. ജനുവരി 30 ‘ശൗര്യ ദിവസ്’ ആയിട്ടാണ് ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്. അന്നത്തെ ദിവസം നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയ്ക്ക് പുഷ്പഹാരം സമർപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്യുന്നത് ഇവരുടെ പതിവാണ്. എന്നാൽ ഇതാദ്യമായാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലെ നേരെ വെടി വയ്ക്കുന്നതും ചിത്രത്തിൽ രക്തംകൊണ്ട് അഭിഷേകം നടത്തുന്നതും.