മുഴുവന്‍ വീടുകളിലും ഇപ്പോള്‍ ഉപയോഗിക്കുന്ന ഫിലമെൻ്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബൾബുകൾ നൽകും; വില ഗഡുക്കളായി ബില്ലിനൊപ്പം

single-img
31 January 2019

സംസ്ഥാനത്ത് വൻതോതിൽ വൈദ്യുതി ലഭിക്കുവാൻ ഉള്ള നിർദ്ദേശവുമായി ബജറ്റ്. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ഇപ്പോള്‍ ഉപയോഗിക്കുന്ന ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി നല്‍കുന്നതിന് കെഎസ്ഇബി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്  ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.

വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.സംസ്ഥാനത്തെ വീടുകളില്‍ 75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 60 വാട്ടിന്റെ ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം ഒന്‍പതു വാട്ടിന്റെ എല്‍ഇഡി ബള്‍ബുകളിലേക്കു മാറാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സിഎഫ്എല്‍ ബള്‍ബുകളും ഇത്തരത്തില്‍ മാറ്റിനല്‍കും.

കെഎസ്ഇബിക്കു എല്‍ഡിഇ ബള്‍ബുകള്‍ വാങ്ങുന്നതിന് കിഫ്ബി സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. ബള്‍ബുകള്‍ക്കു പകരം എല്‍ഇഡി നല്‍കുന്നതിന് കെഎസ്ഇബി അപ്പോള്‍ തന്നെ പണം ഈടാക്കില്ല. എല്‍ഇഡിയുടെ വില ബില്ലിനൊപ്പം ഭാഗികമായാണ് ഈടാക്കുക.