സംസ്ഥാന ബജറ്റ്; ക്ഷേമപെൻഷനുകൾ 1200 രൂപയാക്കി ഉയര്‍ത്തി

single-img
31 January 2019

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചു. 1100 രൂപയായിരുന്നത് 1200 രൂപയാക്കി ഉയര്‍ത്തി. പെന്‍ഷനുകള്‍ക്കായി 7533 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍ 500 രൂപയായിരുന്നു. ഇത് ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചതായും തോമസ് ഐസക്ക് പറഞ്ഞു.  

ആരോഗ്യ ഇന്‍ഷുറന്‍സ്  പദ്ധതി വഴി 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി മെയ് മാസത്തോടെ ആരംഭിക്കും. അഞ്ച് ലക്ഷം രൂപ വരെ സര്‍ക്കാര്‍ നേരിട്ട് ലഭിക്കും. ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും.

കാരുണ്യ-ആര്‍ബിവൈ പദ്ധതികള്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം പേര്‍ക്ക് പണമടച്ച് പദ്ധതിയില്‍ അംഗമാകാം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിനും

സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുമാണെന്നും മന്ത്രി പറഞ്ഞു.  എൻഡോസൾഫാൻ ഇരകൾക്ക് 20 കോടിയും വകയിരുത്തി.