ശശി തരൂരിൻ്റെ ഇംഗ്‌ളീഷ് പാൽപ്പായസം, വി ഡി സതീശന് ആശ്വാസവചനങ്ങൾ, ബിജെപി നേതാക്കളോടു അസിഷ്ണുത: കെ സുരേന്ദ്രൻ

single-img
31 January 2019

`മാലാകാരം´ വാക്കിനെ സംബന്ധിച്ചച്ചുയർന്നു വന്ന വിവാദങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദന്‍. ബിജെപിക്കാരുടെ മനുഷ്യസഹജമായ പിഴവിനോടു പോലും അസഹിഷ്ണുതയോടെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശശി തരൂര്‍ ഇംഗ്‌ളീഷില്‍ എന്തു വിളമ്പിയാലും പാല്‍പ്പായസം പോലെ വാരിക്കുടിക്കാന്‍ ഓടി നടക്കുന്നവരാണ് ബിജെപി നേതാക്കളോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വി ഡി സതീശന് രാഹുലിന്റെ പ്രസംഗം കേള്‍ക്കാതാവുമ്പോള്‍ പന്ത്രണ്ടുകോളം ആശ്വാസവചനങ്ങള്‍ നിരത്തുന്ന പ്രധാനപത്രങ്ങളും താമ്രപത്രം കൊടുക്കുന്ന ചാനലുകളും ബിജെപിക്കാരുടെ ഓരോ വാക്കിനെക്കുറിച്ചും അസഹിഷ്ണുതയോടെ കൈകാര്യം ചെയ്യുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മാലാകാരത്തിന്റെ അർത്ഥം എന്തെന്നറിയാൻ ഏഷ്യാനെറ്റിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ഒരു പെൺകുട്ടി വിളിച്ചു. ആളെ…

Posted by K Surendran on Wednesday, January 30, 2019