എന്‍റെ പൊന്നേ…. കൂടി കൂടി നീ എങ്ങോട്ടാ??? പവന് 24600 രൂപയായി

single-img
31 January 2019

കഴിഞ്ഞ ആഴ്ച റെക്കോർഡിട്ട സ്വർണ്ണവില പിന്നെയും കൊതിക്കുന്നു. ഇന്നലെ പവന് 200 രൂപ കൂടി 24600 രൂപയായി. ഗ്രാമിന് 3,075 രൂപയാണ് നിലവിൽ സ്വർണത്തിന്‍റെ വില. രാജ്യാന്തര വിപണിയിലെ വില വർദ്ധനയും വിവാഹം ഉത്സവത്തോടനുബന്ധിച്ചുള്ള നാട്ടിലെ വർധിച്ചുവരുന്ന ആവശ്യവുമാണ് വില കൂടാനുള്ള പ്രധാനകാരണം. വിവാഹ സീസണിൽ വില ഉയരുന്നത് സാധാരണക്കാരെ കാര്യമായി ബാധിച്ചു.

രാജ്യാന്തരവിപണിയിൽ ട്രോയ് ഔൺസിന് വില 1313 ഡോളറായി. രാജ്യാന്തരവിപണിയിൽ എട്ട് മാസത്തിനിടെ ഏറ്റവും ഉയർന്ന വില വിലയാണ് ഇത്. ഇന്നലെ 10 ഡോളറിലേറെയാണ് കൂടിയത്. പവന് 24 400 രൂപയായി സ്വർണവില റെക്കോഡ് ഭേദിച്ചത് ഈ മാസം 26നാണ്. 26ന് ശേഷം മൂന്ന് ദിവസം വിലയിൽ മാറ്റം ഉണ്ടായില്ലെങ്കിലും കുറയാനുള്ള സാധ്യത ഉടനില്ലെന്ന് സൂചന നൽകിയാണ് ഇന്നലത്തെ വർദ്ധന.