അമ്മയുടെ വാക്കുകളിലാണ് കാഴ്ചയില്ലാത്ത ഈ മകന്റെ ഫുട്‌ബോള്‍ ആസ്വാദനം; ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസ് കവര്‍ന്ന് ഈ അമ്മയും മകനും

single-img
31 January 2019

സില്‍വിയ ഗ്രെക്കോ എന്ന ബ്രസീലുകാരിയായ ഫുട്‌ബോള്‍ ആരാധികയും അമ്മയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസ് കവര്‍ന്നിരിക്കുകയാണ്. ഓട്ടിസം ബാധിച്ച കാഴ്ചയില്ലാത്ത മകന് ഫുട്‌ബോള്‍ കളി സ്റ്റേഡിയത്തിലിരുന്ന് വിവരിച്ച് കൊടുക്കുകയാണ് ഈ അമ്മ.

12 വയസുകാരനായ നിക്കോളാസ് ഈ വാക്കുകളിലൂടെ കളി കാണാതെ കാണുന്നു. ഓരോ മത്സരത്തിന് പോകുമ്പോഴും ഈ അമ്മ അവന് കാഴ്ചകളും കളിക്കളത്തിലെ നീക്കങ്ങളും വിവരിച്ച് കൊടുക്കും. സ്റ്റേഡിയത്തില്‍ ഉയരുന്ന ആരവം കൂടിയാകുമ്പോള്‍ അവന് മല്‍സരം കണ്ടപോലെ തന്നെ. കളിക്കാരുടെ ജേഴ്‌സിയെ കുറിച്ചും, അവരുടെ ബൂട്ടിനെ പറ്റിയുമെല്ലാം ഈ അമ്മ പറയുമ്പോള്‍ കൗതുകമടക്കാതെ അവന്‍ നോക്കിയിരിക്കും. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാണ്.