ബിജെപിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനില്‍ ബിജെപിയുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം

single-img
31 January 2019

രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന രാംഗഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഉജ്വല വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷഫിയ സുബൈര്‍ ഖാന്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ സുഖ് വന്ത് സിങ്ങിനെ പരാജയപ്പെടുത്തിയത്.

ഇതോടെ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 100 ആയി. 200 അംഗ സഭയില്‍ ഒറ്റക്കുള്ള ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ മാത്രം കുറവ്. ശക്തമായ ത്രികോണ മത്സരമാണ് രാംഗഡില്‍ നടന്നത്. ബിഎസ്പി സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി നട്വര്‍ സിങ്ങിന്റെ മകന്‍ ജഗത് സിങ്ങ് മത്സരിച്ചെങ്കിലും 23745 വോട്ടുകളുമായി ഏറെ പിന്നില്‍ മൂന്നാമതായി. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിഎസ്പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.