സിക്‌സര്‍ എന്നുറപ്പിച്ച അതിമനോഹരമായ ഷോട്ട്; പക്ഷേ ഔട്ട്; അത്ഭുത ക്യാച്ച് വൈറല്‍

single-img
31 January 2019

ബിഗ്ബാഷ് ലീഗിലെ ഹൊബാര്‍ട്ട് ഹുറിക്കന്‍സും ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സുമായി നടന്ന മത്സരത്തിലായിരുന്നു ലോകം എന്നും ഓര്‍ത്തിരിക്കുന്ന ക്യാച്ച് പിറന്നത്. ഹീറ്റ്‌സിന്റെ ഇന്നിങ്‌സിലെ മൂന്നാം ഓവറിലായിരുന്നു അത്ഭുത ക്യാച്ച് പിറന്നത്. ക്രീസില്‍ 23 കാരനായ ബ്രയാന്റ് മാക്‌സ്.

പന്തെറിയുന്നത് ജെയിംസ് ഫോക്കനര്‍. നാലാം പന്ത് കൂറ്റന്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു മാക്‌സ്. ബൗണ്ടറി ലൈനിനു പുറത്തേക്കു പറന്ന പന്ത് സിക്‌സ് എന്നു തന്നെ ഉറപ്പിച്ചു ആഘോഷം തുടങ്ങിയിരുന്നു മാക്‌സിനൊപ്പം കാണികളും.

എന്നാല്‍ ജോഫ്ര ആര്‍ച്ചര്‍ ആ പന്ത് പറന്നു പിടിച്ചു. ബൗണ്ടറി ലൈനിന് തൊട്ടുമുമ്പ് പന്ത് ഒറ്റക്കൈ കൊണ്ട് പിടിച്ച ആര്‍ച്ചറിന് ബോഡി ബാലന്‍സ് നഷ്ടമായി. മറ്റൊന്നും ആലോചിക്കാതെ ലൈന്‍ കടക്കുന്നതിന് മുമ്പ് പന്ത് വായുവിലേക്കെറിഞ്ഞ് താരം തിരിച്ചെടുക്കുകയായിരുന്നു.