കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച് കോൺഗ്രസ് എംഎല്‍എ; എംഎൽഎയെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടർ

single-img
30 January 2019

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച എംഎൽഎയെ കൊണ്ട് ടിക്കറ്റ്   എടുപ്പിച്ച് ബസ് കണ്ടക്ടർ. സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണനാണ് കെഎസ് ആർടിസി ബസിൽ ടിക്കറ്റ് എടുക്കുവാൻ വിസമ്മതിച്ചത്. എറണാകുളം തിരുവനന്തപുരം ലോ ഫ്‌ളോര്‍ ബസി ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.

ലോ ഫ്‌ളോറില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎല്‍എ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ എംഎൽഎയുടെ വാദം കണ്ടക്ടര്‍ സമ്മതിച്ചില്ല. ഇതോടെ രൂക്ഷമായ തര്‍ക്കം നടന്നു

.എംഎല്‍എമാര്‍ക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐസി ബാലകൃഷ്ണന്‍ വാദിച്ചതിനു പിന്നാലെ കണ്ടക്ടര്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. എംഎല്‍എമാരും ടിക്കറ്റെടുക്കണമെന്ന് എംഡി പറഞ്ഞതോടെയാണ്  തർക്കത്തിന് അവസാനമായത്. ഒടുവിൽ എംഎല്‍എ ടിക്കറ്റ് എടുത്തു.