ജനവികാരം എതിര്; തെരഞ്ഞെടുപ്പിൽ സെൻകുമാറിന് ബിജെപി സീറ്റ് നൽകില്ലെന്നു സൂചന

single-img
30 January 2019

പ്രമുഖ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ്റെ പദ്മ പുരസ്കാരത്തെ വിമർശിച്ച് വിവാദത്തിൽപ്പെട്ട മുൻ ഡിജിപി ടിപി സെൻകുമാറിൻ്റെ  തിരഞ്ഞെടുപ്പു മോഹങ്ങൾ പൊലിയുന്നതായി സൂചന. നമ്പിനാരായണന് പദ്മഭൂഷൺ നൽകിയതിനെ കുറ്റപ്പെടുത്തിയ സെൻകുമാറിന് സീറ്റുനൽകണമോയെന്ന്‌ ബി.ജെ.പി. രണ്ടാമതൊന്ന്‌ ആലോചിക്കുമെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നമ്പി നാരായണന് പദ്മപുരസ്കാരം നൽകിയതിൽ കടുത്തഭാഷയിലുള്ള സെൻകുമാറിന്റെ വിമർശനം വിവാദങ്ങൾക്ക്‌ വഴിയൊരുക്കിയിരുന്നു. രാഷ്ട്രീയഭേദമന്യേ നേതാക്കൾ സെൻകുമാറിനെതിരേ രംഗത്തെത്തിയിരുന്നു. സെൻകുമാറിന് ലോക്‌സഭാ സീറ്റ് നൽകുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി ക്കുകയാണ്.

പ്രസ്തുത വിഷയത്തിൽ ബിജെപി കാര്യമായ പ്രതികരണത്തിന് തയ്യാറായിരുന്നില്ല.  എന്നാൽ പുരസ്കാരം നൽകിയതിനെ പ്രധാനമന്ത്രി ന്യായീകരിച്ചതോടെ സെൻകുമാറിനൊപ്പം പാർട്ടിയും പ്രതിസന്ധിയിലായി.ഇതോടെ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ സെൻകുമാർ മത്സരിക്കുമെന്ന സാധ്യതകൾക്കാണ് മങ്ങലേറ്റത്.

നമ്പി നാരായണന് പദ്മഭൂഷൺ നൽകിയത് രാജ്യത്തിന്റെ ആദരവാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സെൻകുമാറിന്റെ വിമർശനം കേന്ദ്രനേതൃത്വം മുഖവിലയ്ക്കെടുത്തില്ലെന്ന സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നത്.  നിലവിൽ പൊതുവികാരം നമ്പി നാരായണന് അനുകൂലമാണ്.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നമ്പിനാരായണൻ മത്സരിക്കില്ലെന്നാണ് സൂചന.  നമ്പി നാരായണൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചനകൾ പുറത്തുവന്നത്.  എന്നാൽ രാഷ്ട്രീയം തന്റെ മേഖലയല്ലെന്നാണ് വ്യക്തമാക്കിയ നന്പി നാരായണൻ വ്യക്തമാക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ തനിക്ക് പ്രധാനമന്ത്രി അറിയിച്ച പിന്തുണ ആശ്വാസംപകരുന്നതായും അത് മുറിവുണക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.