പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കഥ പറയുന്ന ‘പി.എം. നരേന്ദ്രമോദി’ ചിത്രീകരണം ആരംഭിച്ചു

single-img
30 January 2019

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കഥ പറയുന്ന ‘പി.എം. നരേന്ദ്രമോദി’ ചിത്രീകരണം ആരംഭിച്ചു. ബോളിവുഡ് താരം വിവേക് ഒബ്‌റോയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത്. വിവേക് തന്നെയാണ് സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വാർത്ത ആരാധകരെ അറിയിച്ചത്. ത്രിവർണപതാകക്ക് മുന്നിൽ മോദിയായി വിവേക് ഒബ്രോയി നിൽക്കുന്നതാണ് ഫസ്റ്റ് ലുക് പോസ്റ്റർ.

ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് ഇറങ്ങുന്ന മൂന്നാമത്തെ രാഷ്ട്രീയ സിനിമയാണ് ഇത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെയും അന്തരിച്ച ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയുടെയും ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥപറയുന്ന സിനിമ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് ‘പി.എം. നരേന്ദ്രമോദി’ സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ്​ സിങ്ങുമാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ഗുജറാത്ത്​, ഡൽഹി, ഹിമാചൽ പ്രദേശ്​, ഉത്തരാഖണ്ഡ്​ എന്നീ സ്ഥലങ്ങളിലാകും ‘പി.എം നരേന്ദ്രമോദി’യുടെ ചിത്രീകരണം നടക്കുക