പ്രധാനമന്ത്രിയുടെ ‘ഡിഗ്രി’ വ്യാജമാണ്; മോദിയെ കണ്ടു പഠിക്കരുത്; വിദ്യാര്‍ത്ഥികളോട് ആനന്ദ് ശര്‍മ്മ

single-img
30 January 2019

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ‘പരീക്ഷ പര്‍ ചര്‍ച്ച’ എന്ന പരിപാടിയില്‍ മോദി 2000 വിദ്യാര്‍ത്ഥികളോട് സംവദിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. മോദിയുടെ ഡിഗ്രി വ്യാജമാണെന്നും, മോദിയെ ആരും കണ്ടുപടിക്കരുത് എന്നുമാണ് കോൺഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞത്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുള്ള സാഹചര്യമാണുള്ളത്. അദ്ദേഹം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിച്ചതിൽ എന്ത് ആധികാരികതയാണുള്ളതെന്ന് ശര്‍മ്മ ചോദിക്കുന്നു. മാത്രമല്ല മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള വിവരവാകാശത്തിന് യൂണിവേഴ്സിറ്റി മറുപടി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ആരും മോദിയെ കേള്‍ക്കരുതെന്നാണ് ശര്‍മ്മയുടെ വാദം.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ നരേന്ദ്ര മോദി ഡല്‍ഹി സർവകലാശായില്‍ നിന്ന് ബി.എയും ഗുജറാത്ത് സർവകലാശാലയില്‍ നിന്ന് എം.എയും പാസായതായി പറയുന്നുണ്ട്. ഈ രണ്ട് വാദങ്ങളും തെറ്റാണെന്നാണ് ആരോപണം.