ഹർത്താലുകൾ കേരളം വിടുന്നു; 21 ദിവസത്തിനുള്ളിൽ കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും നടന്നിട്ടില്ല

single-img
30 January 2019

പൊതുജനങ്ങൾക്കിടയിൽ ഹർത്താൽ വിരുദ്ധ  മനോഭാവം ശക്തിയാർജിച്ചതിനു പിന്നാലെ ഹർത്താലുകൾ കേരളം വിടുന്നതായി  സൂചനകൾ. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും നടന്നിട്ടില്ല എന്നുള്ളതാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ ജനുവരി ഒമ്പതിനാണ് കേരളത്തിൽ അവസാന ഹർത്താൽ നടന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ജനുവരി 8, 9 തീയതികളിൽ  രാജ്യത്താകമാനം നടത്തിയ ഹർത്താലിനു തുല്യമായ പണിമുടക്കിനു ശേഷം ഹർത്താൽ വിരുദ്ധവികാരം ശക്തമാവുകയായിരുന്നു. അതിനുശേഷം  പ്രാദേശികമായ അല്ലാതെയോ ഹർത്താൽ നടത്തുവാൻ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും മുതിർന്നില്ല എന്നുള്ളതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഹർത്താലിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.   ഹർത്താൽ ഒഴിവാക്കുന്നത് സംബന്ധിച്ച് സർവകക്ഷിയോഗം വിളിക്കുമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.  എന്തായാലും പതിയെപ്പതിയെ ഹർത്താൽ കേരളത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു എന്നുതന്നെ കരുതാം.