30 വയസിന് മുകളില്‍ പ്രായമുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് മാനസിക ഉല്ലാസത്തിനായി ‘ഡേറ്റിങ് ലീവ്’ • ഇ വാർത്ത | evartha
Entertainment, Movies

30 വയസിന് മുകളില്‍ പ്രായമുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് മാനസിക ഉല്ലാസത്തിനായി ‘ഡേറ്റിങ് ലീവ്’

30 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് ‘ഡേറ്റിങ് ലീവ്’ നൽകാനൊരുങ്ങി രണ്ടു ചൈനീസ് കമ്പനികൾ. ഇന്നത്തെ യുവതികള്‍ വിവാഹജീവിതത്തേക്കാള്‍ ജോലിക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നും അതുകൊണ്ടു തന്നെ വൈകി വിവാഹം കഴിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നുമുള്ള കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് കമ്പനികള്‍ അവിവാഹിതകളായ സ്ത്രീകള്‍ക്കുവേണ്ടി ഡേറ്റിങ് ലീവ് അനുവദിച്ചത്.

ഡേറ്റിങ് ലീവ് നല്‍കാനുള്ള കമ്പനികളുടെ തീരുമാനം ജീവനക്കാരുടെ മനസ്സില്‍ ഉത്സാഹം സൃഷ്ടിക്കുമെന്നുതന്നെയാണ് കമ്പനികളുടെ ഹ്യൂമന്‍ റിസോര്‍സ് വിഭാഗങ്ങളുടെ വിശ്വാസം. ഇതുകൂടാതെ അവധി നീട്ടിയെടുക്കാനുള്ള സൗകര്യവും ജീവനക്കാര്‍ക്കുണ്ടായിരിക്കും.

ഇതാദ്യമായല്ല ചൈനയിലെ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് സ്നേഹപൂര്‍ണമായ ജീവിതം ആസ്വദിക്കാനുള്ള അവസരമൊരുക്കി പ്രത്യേക അവധി നല്‍കുന്നത്. കിഴക്കന്‍ ചൈനയിലെ സ്‌കൂള്‍ അടുത്തിടെ സിംഗിള്‍ അധ്യാപികമാര്‍ക്കും കുഞ്ഞുങ്ങളില്ലാത്ത അധ്യാപികമാര്‍ക്കുമായി ‘ലവ് ലീവ്’ എന്ന പേരില്‍ അവധി നല്‍കിയിരുന്നു.