മോഹന്‍ലാല്‍ ചിത്രമായ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി പിന്മാറി

single-img
30 January 2019

മോഹന്‍ലാല്‍ ചിത്രമായ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി പിന്മാറി. എം.ടി വാസുദേവന്‍ നായരുടെ പ്രസിദ്ധമായ നോവല്‍ രണ്ടാമൂഴം സിനിമയാകുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ കരാര്‍ ലംഘിച്ചു എന്നാരോപിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ എംടി കോടതി കയറി. തിരക്കഥ തിരികെവേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് നിര്‍മാതാവ് ബിആര്‍ ഷെട്ടിയും ചിത്രത്തിനെതിരേ നിലപാട് എടുത്തത്.

ആയിരം കോടി ചെലവില്‍ ഒരുങ്ങുന്ന മഹാഭാരതം ഡോ. എസ്. കെ നാരായണന്‍ നിര്‍മിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ശ്രീകുമാര്‍ മേനോനും എസ്. കെ നാരായണനും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/permalink.php?story_fbid=1209757809188007&id=100004613986035

സിംഗപ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങള്‍ ബിസിനസുള്ള വ്യക്തിയാണ് എസ്. കെ നാരായണന്‍. തന്റെ സുഹൃത്താണ് അദ്ദേഹമെന്നും വര്‍ക്കലയില്‍ വെച്ചാണ് ശ്രീകുമാര്‍ മേനോനുമായി കൂടിക്കഴ്ച നടത്തിയതെന്നും ജോമോന്‍ പറഞ്ഞു