അയോധ്യയില്‍ രാമക്ഷേത്രത്തിന് അടുത്തമാസം 21 ന് തറക്കല്ലിടും: സ്വാമി സ്വരൂപാനന്ദ

single-img
30 January 2019

അയോധ്യയില്‍ രാമക്ഷേത്രത്തിന് അടുത്തമാസം 21 ന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ. കുംഭമേളയ്ക്കിടെ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സുപ്രിം കോടതി വിധി വരെ കാത്തുനില്‍ക്കില്ല എന്നും, ഫെബ്രുവരി 21 ന് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും സ്വാമി സ്വരൂപാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. സന്ന്യാസി സഭയായ ധരം സന്‍സദാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജനുവരിയില്‍ അയോധ്യക്കേസ് പരിഗണിക്കുമെന്നാണ് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഫെബ്രുവരി അവസാനവാരത്തിലേക്ക് കേസ് മാറ്റി വയ്ക്കുകയായിരുന്നു. കേസ് വേഗത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

അയോധ്യക്കേസ് പരിഗണിക്കുന്നത് നീളുമെന്ന് ഉറപ്പായതോടെ തര്‍ക്കഭൂമിയല്ലാത്ത 67 ഏക്കര്‍ സ്ഥലം ഉടമകള്‍ക്ക് തിരികെ നല്‍കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിക്ക് കത്തയച്ചിരുന്നു.