`അയാൾ കഥയെഴുതുകയാണ്´ മോഷണം; നടൻ ശ്രീനിവാസൻ കോടതിയിൽ ഹാജരായി

single-img
30 January 2019

മറ്റൊരാളുടെ കഥ മോഷ്ടിച്ച്സ്വന്തം സിനിമയാക്കി എന്ന  പരാതിയിൽ നടനും സംവിധായകനുമായ ശ്രീനിവാസൻ കോടതിയിൽ ഹാജരായി.  കൊയിലാണ്ടി കോടതിയിലാണ് ശ്രീനിവാസൻ ഹാജരായത്.

സത്യചന്ദ്രൻ പൊയിൽക്കാവ് നൽകിയ ഹർജിയിലാണ് ശ്രീനിവാസൻ ഹാജരായത്.  മോഹൻലാൽ അഭിനയിച്ച അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ കഥ തൻ്റെതാണെന്നാണ് സത്യചന്ദ്രൻ്റെ വാദം.

കൊയിലാണ്ടി മജിസ്ട്രേട്ട് കോടതിയിലാണ് കേസ്. കേസിൽ സത്യചന്ദ്രന്റ മൊഴി ശ്രിനിവാസനെ കോടതി വായിച്ചു കേൾപ്പിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്.