അമീര്‍ഖാനും നസറുദ്ദീനും രാജ്യദ്രോഹികളെന്ന് ആര്‍.എസ്.എസ് നേതാവ്

single-img
29 January 2019

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ധു, ന​ട​ന്‍​മാ​രാ​യ ന​സ്റു​ദ്ദീ​ന്‍ ഷാ, ​അ​മീ​ര്‍ ഖാ​ന്‍ ഇ​വ​രൊ​ക്കെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്ന വിവാദ പ​രാ​മ​ര്‍​ശ​വു​മാ​യി ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് ഇ​ന്ദ്രേ​ഷ് കു​മാ​ര്‍. ഈ ​പ​റ​ഞ്ഞ​വ​രൊ​ക്കെ സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​മാ​യി​രി​ക്കാം. എ​ന്നാ​ല്‍ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യ ഇ​വ​ര്‍ ബ​ഹു​മാ​നം അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരുപൊതുപരിപാടിയിലാണ് നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.

മുസ്ലീങ്ങളായ അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, ഇഷ്‌റത്ത് ജഹാന്‍ തുടങ്ങിയവരെ പോലുള്ളവരെ രാജ്യത്തിന് വേണ്ട. അജ്മല്‍ കസബിന്റെ പാതയില്‍ നടക്കുന്നവരെ രാജ്യദ്രോഹിയായി പരിഗണിക്കും. രാജ്യത്തിനാവശ്യം എപിജെ അബ്ദുള്‍ കലാമിനെപ്പോലെയുള്ള മുസ്ലീമിനെയെന്നും പ്രസംഗത്തിനിടെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ഇതാദ്യമായല്ല സംഘപരിവാറിന്റെ രാജ്യദ്രോഹി പരാമര്‍ശത്തിന് നസറുദ്ദീന്‍ ഷാ ഇരയാകുന്നത്. ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനേക്കാളും പ്രാധാന്യം പശുക്കള്‍ക്ക് കൊടുക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന നസറുദ്ദീന്‍ ഷായുടെ പ്രതികരണത്തോട് ബിജെപി ആര്‍എസ്എസ് പ്രതികരണം രാജ്യദ്രോഹിയെന്ന വിളിയായിരുന്നു.

ഉത്തര്‍പ്രദേശ് ബിജെപി നേതാവ് മഹേന്ദ്രനാഥ് പാണ്ഡേയും നസറുദ്ദീന്‍ ഷായ്‌ക്കെതിരെ ഈയടുത്ത് പ്രതികരണം നടത്തിയിരുന്നു. നസറുദ്ദീന്‍ ഷാ 1999ല്‍ അഭിനയിച്ച സര്‍ഫാരോഷിലെ പാക്കിസ്ഥാനി ചാരപ്രവര്‍ത്തകനെന്ന കഥാപാത്രമായി വളരുകയാണെന്നായിരുന്നു പാണ്ഡേയുടെ പ്രതികരണം.