രാഹുല്‍ ഗാന്ധി എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു; സീറ്റ് തന്നാല്‍ നിരസിക്കില്ലെന്ന് ഷാനവാസിന്റെ മകള്‍

single-img
29 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാന്‍ കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്റെ വീട്ടിലേക്ക്. വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു.

മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഷാനവാസിന്റെ വീട്ടിലെത്തിയത്. ഏകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എളിമയാണ് തന്നെ ആകര്‍ഷിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തന്നാല്‍ നിരസിക്കില്ലെന്ന് എം.ഐ.ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള സന്ദര്‍ശനത്തില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും അവര്‍ പറഞ്ഞു.