ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി മുറിഞ്ഞ് പൊട്ടിത്തെറിച്ചു; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

single-img
29 January 2019

റഷ്യയുടെ സൂപ്പര്‍സോണിക് പോര്‍വിമാനം ടിയു23 എം3 യാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജനുവരി 22 നായിരുന്നു സംഭവം. പ്രദേശത്തെ ശക്തമായ മൂടല്‍മഞ്ഞ് കാരണം റണ്‍വെ കാഴ്ച കുറവായിരുന്നു. ഇതായിരിക്കാം അപകട കാരണം എന്നാണ് നിഗമനം.

വിമാനം റണ്‍വെയില്‍ ഇറങ്ങിയതിനു തൊട്ടുപിന്നാലെ 12 സെക്കന്‍ഡിനകം തീഗോളമായി മാറുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് വിമാനം തീഗോളമായി മാറിയത്. ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് അത്യാധുനിക പോര്‍വിമാനം തകരാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടത്തില്‍ മൂന്നു വിമാന ജീവനക്കാര്‍ മരിച്ചു. നാലു പേര്‍ മാരകമായി പരുക്കേറ്റ് ആശുപത്രിയിലാണ്. ചില റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഭയാനകമായ വീഡിയോ പുറത്തുവിട്ടത്. ട്വിറ്ററിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്.