ശക്തമായ ചുഴലിക്കാറ്റില്‍ പറന്ന് വിമാനങ്ങളും ബസുകളും: വീഡിയോ

single-img
29 January 2019

ടര്‍ക്കി അന്റാല്യയിലെ അതിശക്തമായ ചുഴലിക്കാറ്റില്‍ വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളും ഉലയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. നാലു ദിവസത്തിനുള്ളില്‍ അഞ്ചു പ്രാവശ്യമാണ് ഇവിടെ ചുഴലിക്കാറ്റ് വീശിയത്.
വിമാനത്തില്‍ കയറാനെത്തിയ 12 പേര്‍ക്ക് പരിക്കേറ്റു. രണ്ട് യാത്രാവിമാനങ്ങള്‍ക്ക് കാറ്റില്‍ കേടുപാട് സംഭവിച്ചിച്ചുണ്ട്. അതേസമയം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.