പാട്ടില്‍ മോദി എന്ന പേര് ആവര്‍ത്തിച്ചു; പാ രഞ്ജിത്തിന്റെ ബാന്റിനെ വിലക്കി

single-img
29 January 2019

സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് എന്ന ബാന്റിനെയാണ് പാട്ട് പാടുന്നതില്‍ നിന്ന് തമിഴ്‌നാട് പൊലീസ് തടഞ്ഞത്. ചെന്നൈയില്‍ നടന്ന ജാതിരഹിത കൂട്ടായ്മയ്ക്കിടയിലായിരുന്നു സംഭവം. ബാന്റിന്റെ പ്രകടനത്തിനിടയില്‍ മോദി എന്ന് പേര് ആവര്‍ത്തിച്ച് കടന്നു വന്നതോടെ പരിപാടി നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്നും പൊലീസ് പറയുന്നു. എന്നാല്‍, രാജ്യത്തിന്റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പാടിയതെന്ന് കാസ്റ്റ്‌ലെസ് കളക്ടീവ് പറഞ്ഞു. മോദി എന്നത് ലളിത് മോദിയോ നീരവ് മോദിയോ ഒക്കെ ആകാം. പൊലീസിന്റെ നടപടി ആവിഷ്‌കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘാടകര്‍ ആരോപിച്ചു.