‘ഇതെല്ലാം വയസ്സായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്’; നടി ഷീല പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് നസീറിന്റെ മകനും നടനുമായ ഷാനവാസ്

single-img
29 January 2019

നടി ഷീല ഒരിക്കലും സിനിമയില്‍ പ്രേംനസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ്. ഷീല അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രമാണെന്നും വയസായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണെന്നും ഷാനവാസ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

‘ഇതെല്ലാം വയസ്സായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം നസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞുവെങ്കില്‍ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല. കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടെ എന്നേ അദ്ദേഹം പറയൂ.’ ഷാനവാസ് പറഞ്ഞു.

നേരത്തെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല എല്ലാ നടന്മാരെക്കാലും നസീറിനെക്കാളും പ്രതിഫലം സിനിമയില്‍ വാങ്ങിയിരുന്നത് താനാണെന്ന് പറഞ്ഞത്. താന്‍ സിനിമ സംവിധാനം ചെയ്യുമെന്ന് പണ്ട് ആരും വിശ്വസിച്ചിരുന്നില്ലെന്നും നടന്‍ മധുവാണ് തനിക്ക് വേണ്ടി സംവിധാനം ചെയ്ത് തന്നതെന്ന് എല്ലാവരും തെറ്റിദ്ധിരിച്ചുവെന്നും അന്ന് ഷീല പറഞ്ഞിരുന്നു.