മധുരരാജയില്‍ അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു; എന്നിട്ടും ക്ഷണിച്ചില്ല; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

single-img
29 January 2019

2010ല്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചത് പൃഥ്വിരാജ് ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം മധുര രാജ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ സര്‍പ്രൈസ് വേഷത്തില്‍ പൃഥ്വി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ മധുരരാജയില്‍ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് തന്നെ രംഗത്തെത്തി. ചിത്രത്തില്‍ അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിനിമയിലേക്ക് ക്ഷണിച്ചില്ലെന്നും ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

”ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല”പൃഥ്വി പറഞ്ഞു.